സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകല്‍ ആറ് മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍
ആശുപത്രിയിലെ കിടക്കകളുടെ എണ്ണം പരിഗണിക്കാതെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ഈ ഉത്തരവ് ബാധകമാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും 6-6-12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം പരിഗണിക്കാതെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ഈ ഉത്തരവ് ബാധകമാണ്.
ഈ ഉത്തരവോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്‌സുമാർക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും. മുന്‍പ് 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്നത്.
അധിക സമയം ജോലി ചെയ്യേണ്ടി വന്നാൽ, ജീവനക്കാർക്ക് ഓവർടൈം അലവൻസ് നൽകണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. നഴ്‌സുമാർക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ എല്ലാ ജീവനക്കാർക്കും പുതിയ നിയമം ബാധകമാണ്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജോലിഭാരം നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് സർക്കാരിൻ്റെ പുതിയ തീരുമാനം.
What's Your Reaction?

