മിർച്ചി - പ്രതിധ്വനി ഓണാരവത്തിന് ടെക്നോപാർക്കിൽ ഇന്ന് തുടക്കം
ദ വോയിസ് ഓഫ് ഇന്ത്യ മീഡിയ പാർട്ണർ ആയും റേഡിയോ മിർച്ചി മുഖ്യ സ്പോൺസർമാരായും ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന പ്രതിധ്വനി സംഘടിപ്പിക്കുന്ന മിർച്ചി - പ്രതിധ്വനി ഓണാരവത്തിന് ടെക്നോപാർക്കിൽ ഇന്ന് തുടക്കം.

തിരുവനന്തപുരം: ദ വോയിസ് ഓഫ് ഇന്ത്യ മീഡിയ പാർട്ണർ ആയും റേഡിയോ മിർച്ചി മുഖ്യ സ്പോൺസർമാരായും ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന പ്രതിധ്വനി സംഘടിപ്പിക്കുന്ന മിർച്ചി - പ്രതിധ്വനി ഓണാരവത്തിന് ടെക്നോപാർക്കിൽ ഇന്ന് തുടക്കം.
“അഖില ടെക്നോപാർക്ക് വടംവലി” മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പുരുഷ-വനിതാ ടീമുകളിലായി അൻപതിലധികം ഐടി കമ്പനികളുടെ ടീമുകൾ ഏറ്റുമുട്ടുന്ന വടംവലി മത്സരം ടെക്നോപാർക്കിലെ നിള ബിൽഡിങ്ങിന് മുന്നിലാണ് അരങ്ങേറുന്നത്. രാവിലെ 9.30 ന് മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 3.30 മുതൽ പുരുഷ-വനിത വിഭാഗങ്ങളിലെ സെമിഫൈനലുകളും ഫൈനലും നടക്കും.
ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 27 ന് ടെക്നോപാർക്ക് ഫേസ്-3 യമുന ബിൽഡിങ്ങിൽ പായസം ഫെസ്റ്റ് അരങ്ങേറും. 27, 28 തീയ്യതികളിൽ അത്തപ്പൂക്കള മത്സരം നടക്കും. ഓഗസ്റ്റ് 28 ന് ആംഫി തിയേറ്ററിൽ ഉച്ചയ്ക്ക് രണ്ടുമുതൽ തിരുവാതിരയും ശേഷം വൈകുന്നേരം ശിങ്കാരിമേളം ഫ്യൂഷനോടുകൂടിയ ഓണക്കൊട്ടിക്കലാശവും സംഘടിപ്പിക്കും.
പ്രതിധ്വനി റൈസ് ബക്കറ്റ് ചാലഞ്ച്
കഴിഞ്ഞ ആറ് വർഷമായി പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ടെക്നോപാർക്കിനുള്ളിൽ ജോലി ചെയ്യുന്ന ഐടി ഇതര ജീവനക്കാർക്ക് ഐടി ജീവനക്കാർ നൽകിവരുന്ന ഓണസമ്മാനമാണ് റൈസ് ബക്കറ്റ് ചാലഞ്ചിലൂടെ പ്രതിധ്വനി സാക്ഷാത്കരിക്കുന്നത്.
റൈസ് ബക്കറ്റ് ചാലഞ്ചിൻറെ ഭാഗമായി ടെക്നോപാർക്കിലെ വിവിധ ബിൽഡിങ്ങുകളിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളിൽ കുറഞ്ഞത് 5 കിലോഗ്രാം അരി പാക്കറ്റുകൾ നിക്ഷേപിച്ചു ഐടി ജീവനക്കാർക്ക് പരിപാടിയുടെ ഭാഗമാകാം.
ഇപ്രകാരം സംഭരിക്കുന്ന അരി പാക്കറ്റുകൾ ഓണ സമ്മാനമായി ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന ഐടി ഇതര ജീവനക്കാർക്ക് പ്രതിധ്വനി ഓണസമ്മാനമായി നൽകും. മാത്രമല്ല ജീവനക്കാരുടെ സൗകര്യാർത്ഥം അഞ്ചു കിലോ റൈസ് പാക്കറ്റിൻറെ വില (300 രൂപ) നൽകിയാൽ റൈസ് പാക്കറ്റുകൾ പ്രതിധ്വനി എത്തിച്ചു നൽകുന്നതുമാണ്.
ടെക്നോപാർക്കിലെ നിള, തേജസ്വിനി, പമ്പ, പെരിയാർ, ഗായത്രി, ആംസ്റ്റർ, കാർണിവൽ, ചന്ദ്രഗിരി, ഗംഗ, യമുന, ടോറസ്, കബനി (ഫേസ്-4), കിൻഫ്രാ എന്നിവിടങ്ങളിലാണ് റൈസ് ബക്കറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം എല്ലാ ഐടി ജീവനക്കാരോടും അവരുടെ ടീമിന്റെ, കമ്പനിയുടെ ഭാഗമായി റൈസ് ബക്കറ്റ് ചാലഞ്ചിൽ പങ്കെടുക്കാൻ പ്രതിധ്വനി അഭ്യർത്ഥിച്ചു.
What's Your Reaction?






