സഞ്ജുവിനും ബുംറയ്ക്കും മുകളിൽ വിൽ ജാക്സ്; ലോകകപ്പിലെ മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരങ്ങൾക്ക് മാർക്ക് നൽകിക്കൊണ്ടാണ് പോണ്ടിങ് തന്റെ നിലപാട് വ്യക്തമാക്കിയത്

Mar 13, 2026 - 19:43
Mar 13, 2026 - 19:44
 0
സഞ്ജുവിനും ബുംറയ്ക്കും മുകളിൽ വിൽ ജാക്സ്; ലോകകപ്പിലെ മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

സിഡ്‌നി: ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ മലയാളി താരം സഞ്ജു സാംസണും ജസ്പ്രീത് ബുംറയും തിളങ്ങിയെങ്കിലും, ടൂർണമെന്റിലെ ഏറ്റവും മികച്ച താരം ഇവരല്ലെന്ന നിരീക്ഷണവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്സിനാണ് പോണ്ടിങ് ഒന്നാം സ്ഥാനം നൽകുന്നത്.

ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരങ്ങൾക്ക് മാർക്ക് നൽകിക്കൊണ്ടാണ് പോണ്ടിങ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയോട് സെമിയിൽ തോറ്റ് പുറത്തായെങ്കിലും ഇംഗ്ലണ്ടിനെ അവസാന നാലിലെത്തിക്കുന്നതിൽ വിൽ ജാക്സ് പുലർത്തിയ മികവിനെ പോണ്ടിങ് വാനോളം പുകഴ്ത്തി.

പത്തിൽ 10 മാർക്കും നൽകിയാണ് പോണ്ടിങ് ജാക്സിനെ ഒന്നാമനായി തിരഞ്ഞെടുത്തത്. 7 ഇന്നിങ്സുകളിൽ നിന്ന് 9 വിക്കറ്റും 8 ഇന്നിങ്സുകളിൽ നിന്ന് 226 റൺസും നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും താരം ഒരുപോലെ തിളങ്ങി.

പത്തിൽ 9.5 മാർക്ക്. ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ മാത്രം അവസരം ലഭിച്ചിട്ടും 5 കളികളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറികൾ ഉൾപ്പെടെ 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിനെ പോണ്ടിങ് പ്രശംസിച്ചു. സഞ്ജു തന്നെയാണ് ടൂർണമെന്റിലെ താരമായി (Player of the Tournament) തിരഞ്ഞെടുക്കപ്പെട്ടതും.

പത്തിൽ 9.5 മാർക്ക്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറായ ബുംറ ഫൈനലിലെ താരമായിരുന്നു. പാകിസ്ഥാന്റെ സാഹിബ്‌സാദ ഫർഹാന് 9.5 മാർക്കും ന്യൂസിലൻഡ് ഓപ്പണർ ടിം സെയ്‌ഫർട്ടിന് 9 മാർക്കും പോണ്ടിങ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow