ആഗോള വിമാനയാത്രാ നിരക്കുകൾ 25% വർധിച്ചേക്കും; ഇന്ധന പ്രതിസന്ധി രൂക്ഷമാകുമെന്ന് മെക്കിൻസി റിപ്പോർട്ട്
ആഗോളതലത്തിൽ വിമാനയാത്രാ നിരക്കുകൾ 25 ശതമാനം വരെ വർധിച്ചേക്കുമെന്ന് പ്രമുഖ മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മെക്കിൻസിയുടെ (McKinsey) റിപ്പോർട്ട്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള ഇന്ധന പ്രതിസന്ധിയുമാണ് ഈ വൻ നിരക്കുവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വരും ദിവസങ്ങളിൽ വിമാന ഇന്ധന (Jet Fuel) പ്രതിസന്ധി കൂടുതൽ ശക്തമാകുമെന്നും മെക്കിൻസി പ്രവചിക്കുന്നുണ്ട്. വേനൽക്കാല സീസൺ ആരംഭിക്കുന്നതോടെ വിമാനയാത്രക്കാരുടെ എണ്ണത്തിലും ഇന്ധനത്തിന്റെ ആവശ്യകതയിലും വലിയ വർദ്ധനവുണ്ടാകും. ഇത് സപ്ലൈ ചെയിൻ ശൃംഖലകളെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഗൾഫ്, ഏഷ്യൻ രാജ്യങ്ങളിലെ പ്രധാന ജെറ്റ് ഇന്ധന കയറ്റുമതിക്കാരിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞത് നിലവിൽത്തന്നെ വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ ഇന്ധനവില വലിയ തോതിൽ ഉയർന്നു കഴിഞ്ഞു. വരാനിരിക്കുന്ന യാത്രാ സീസണുകളിൽ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നതായിരിക്കും ഈ നിരക്കുവർധന.
What's Your Reaction?

