പിണറായിക്കെതിരല്ല, സിപിഎമ്മിനെതിരെയുള്ള ആക്രമണം’; തെരുവിലിറങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് സിപിഎം
സിഎംആർഎൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി നടപടി നടന്നതിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കി. ജില്ലാ കേന്ദ്രങ്ങൾ മുതൽ ലോക്കൽ, ബ്രാഞ്ച് തലങ്ങൾ വരെ സമരം സംഘടിപ്പിക്കാനും പന്തംകൊളുത്തി പ്രതിഷേധം നടത്താനും തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.
ഇത് വ്യക്തിപരമായി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതല്ല, സിപിഎമ്മിനെതിരായ ആക്രമണമാണെന്നാണ് എം.വി. ഗോവിന്ദന്റെ ആരോപണം. അതേസമയം, റെയ്ഡ് നടന്ന വീടുകൾക്ക് മുന്നിൽ നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി തുടരുകയാണ്.
What's Your Reaction?

