ഗായകന്‍ ഋഷഭ് ടണ്ഠന്‍ അന്തരിച്ചു, മരണം 35ാം വയസില്‍ ഹൃദയാഘാതം മൂലം

ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്

Oct 22, 2025 - 17:04
Oct 22, 2025 - 17:04
 0
ഗായകന്‍ ഋഷഭ് ടണ്ഠന്‍ അന്തരിച്ചു, മരണം 35ാം വയസില്‍ ഹൃദയാഘാതം മൂലം

ഫകീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗായകനും നടനുമായ ഋഷഭ്‌ ടണ്ഠന്‍ (35) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.

മുംബൈ സ്വദേശിയായ ഋഷഭ്‌, കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. പിതാവിന്റെ അസുഖത്തെത്തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് താമസം മാറ്റിയത്. ഒക്ടോബര്‍ പത്തിനായിരുന്നു ഋഷഭിന്റെ 35-ാം പിറന്നാള്‍.

‘യേ ആഷിഖി’, ‘ഇഷ്‌ക് ഫകീറാന’ എന്നിവയാണ് ഋഷഭിന്റെ ശ്രദ്ധേയ ഗാനങ്ങള്‍. റഷ്യന്‍ പൗരയായ ഒലേസ്യ നെഡോബെഗോവയാണ് ഭാര്യ. നടി സാറാ ഖാനുമായി ബന്ധപ്പെടുത്തി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവരത് പിന്നീട് നിഷേധിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow