ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ; യാത്രക്കാർക്ക് ഇനി ചെലവേറും

നിലവിൽ 3,000 രൂപയായിരുന്ന വാർഷിക പാസ് നിരക്ക് 3,075 രൂപയായാണ് വർധിപ്പിച്ചത്

Mar 15, 2026 - 15:09
Mar 15, 2026 - 15:09
 0
ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ; യാത്രക്കാർക്ക് ഇനി ചെലവേറും

ന്യൂഡല്‍ഹി: ദേശീയപാതകളിലെ ടോൾ പ്ലാസകൾ വഴി സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ലഭ്യമായ ഫാസ്‌ടാഗ്  വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരുമെന്ന് ദേശീയപാതാ അതോറിറ്റി (NHAI) അറിയിച്ചു.

നിലവിൽ 3,000 രൂപയായിരുന്ന വാർഷിക പാസ് നിരക്ക് 3,075 രൂപയായാണ് വർധിപ്പിച്ചത്. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പാസ് സംവിധാനം പ്രവർത്തിക്കുന്നത്.

പഴയ നിരക്ക് 3,000 രൂപ, പുതുക്കിയ നിരക്ക് 3,075 രൂപ. ഈ പാസ് ഉപയോഗിക്കുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ 200 തവണ അധിക ഫീസില്ലാതെ ടോൾ പ്ലാസകൾ കടന്നുപോകാം. ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോൾ പ്ലാസകളിൽ ഈ സേവനം ലഭ്യമാണ്. രാജ്യത്ത് ഏകദേശം 56 ലക്ഷം പേർ നിലവിൽ ഫാസ്‌ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നുണ്ട്. 2025 ഓഗസ്റ്റ് 15-നാണ് എൻ.എച്ച്.എ.ഐ ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow