റീൽ വഴി ക്ഷമിച്ചാൽ മാത്രം മതിയോ? കേസുകൾ പിൻവലിക്കുമോ? മോദിയോട് സിജെപി സ്ഥാപകന്റെ ചോദ്യം

Aug 1, 2026 - 21:11
Aug 1, 2026 - 21:47
 0
റീൽ വഴി ക്ഷമിച്ചാൽ മാത്രം മതിയോ? കേസുകൾ പിൻവലിക്കുമോ? മോദിയോട് സിജെപി സ്ഥാപകന്റെ ചോദ്യം

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച പുതിയ വീഡിയോയെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ രംഗത്ത്. വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത ദീപ്കെ, "റീലിലൂടെ ക്ഷമിക്കുക മാത്രമാണോ ചെയ്യുക, അതോ അവർക്കെതിരെയുള്ള കേസുകൾ കൂടി പിൻവലിക്കുമോ?" എന്ന് ചോദിച്ചു.

തനിക്കെതിരെ അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തിയ യുവാക്കളോട് ക്ഷമിക്കുന്നുവെന്ന് മോദി വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ദീപ്കെയുടെ പ്രതികരണം.

മോദിക്കെതിരെ അധിക്ഷേപപരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഒരു പെൺകുട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ മോദി യുവാക്കളോട് ക്ഷമിക്കുന്നുവെന്ന സന്ദേശവുമായി വീഡിയോ പങ്കുവെച്ചു. കേസെടുത്ത പെൺകുട്ടി ഇന്ന് മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

അതേസമയം, നീറ്റ് ചോദ്യച്ചോർച്ച വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യം സിജെപി ശക്തമാക്കി. ചില സംസ്ഥാനങ്ങളിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും, എല്ലാ സംസ്ഥാനങ്ങളിലും അതേ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് സിജെപിയുടെ വിമർശനം.

What's Your Reaction?

like

dislike

love

funny

angry

sad

wow