റായ്പുര്‍: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ. സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ നിർദേശം നൽകി. ബിലാസ്‌പൂർ എന്‍ഐഎ കോടതിയാണ് സ്പെഷ്യൽ പ്ലബിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകിയത്.
കേസില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. കേസ് ഡയറി പരിശോധിച്ചതിനു ശേഷം മാത്രമേ ജാമ്യപേക്ഷ പരിഗണിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
അതീവ ഗൗരവമുള്ള കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളികളായ രണ്ട് കന്യാസത്രീകൾ എട്ട് ദിവസമായി ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുകയാണ്.