സൗദിയിൽ പൗൾട്രി ഉത്പന്നങ്ങൾക്ക് നിരോധനം: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങൾക്ക് തിരിച്ചടി

ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ജർമ്മനി, ഇറാൻ തുടങ്ങി 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുൾപ്പെടെയുള്ള എല്ലാ പൗൾട്രി ഉൽപന്നങ്ങൾക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്തി

Feb 26, 2026 - 17:06
Feb 26, 2026 - 17:06
 0
സൗദിയിൽ പൗൾട്രി ഉത്പന്നങ്ങൾക്ക് നിരോധനം: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങൾക്ക് തിരിച്ചടി

റിയാദ്: പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൗൾട്രി ഉൽപന്നങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി സൗദി അറേബ്യ. പൊതുജനാരോഗ്യം മുൻനിർത്തിയും പകർച്ചവ്യാധികൾ രാജ്യത്ത് പടരുന്നത് തടയാനുമാണ് ഇത്തരമൊരു മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം രണ്ട് തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്:

ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ജർമ്മനി, ഇറാൻ തുടങ്ങി 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുൾപ്പെടെയുള്ള എല്ലാ പൗൾട്രി ഉൽപന്നങ്ങൾക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഓസ്‌ട്രേലിയ, യുഎസ്, ഇറ്റലി, ബെൽജിയം തുടങ്ങിയ 16 രാജ്യങ്ങളിലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രത്യേക നഗരങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനമുണ്ട്.

വിപണിയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പക്ഷിപ്പനി പോലുള്ള രോഗങ്ങൾ രാജ്യത്തെ പൗൾട്രി മേഖലയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ. നിലവിൽ നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് പോലും അതിർത്തികളിൽ കർശന സുരക്ഷാ പരിശോധനകൾക്ക് ശേഷമേ അനുമതി നൽകുകയുള്ളൂ.

ഈ നിരോധനം എത്ര കാലത്തേക്കാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എങ്കിലും, അതത് രാജ്യങ്ങളിലെ രോഗഭീഷണി വിട്ടൊഴിയുകയും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന മുറയ്ക്ക് നിരോധനത്തിൽ പുനഃപരിശോധനയുണ്ടാകുമെന്ന് സൗദി അറിയിച്ചിട്ടുണ്ട്. 2004 മുതൽ ചില രാജ്യങ്ങൾക്കെതിരെ നിലനിന്നിരുന്ന നിരോധന പട്ടികയിലേക്കാണ് ഇപ്പോൾ പുതിയ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow