സിക്കിമിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ: 27 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങി
നാംചി: സിക്കിമിലെ നാംചി ജില്ലയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി പണിയുന്ന സമ്മർദുങ് തുരങ്കത്തിൽ കടുപ്പമേറിയ മണ്ണിടിച്ചിലിനെ തുടർന്ന് വൻ അപകടം. നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇരുപത്തേഴോളം തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയത്. നിലവിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
തുരങ്കത്തിനുള്ളില്‍ വാതക ചോര്‍ച്ചയുണ്ടായത് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളടക്കം സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
What's Your Reaction?

