സതീശന്റെ സ്ഥാനാരോഹണം: കോൺഗ്രസിൽ ഭിന്നത രൂക്ഷം; കെ.സി. വേണുഗോപാലിനെ തഴഞ്ഞതിൽ പ്രതിഷേധം
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഹൈക്കമാൻഡ് തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി കെ.സി. വേണുഗോപാൽ അനുകൂലികൾ രംഗത്തെത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറിയെ ബോധപൂർവം തഴഞ്ഞുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പഴകുളം മധു പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്തം വേണുഗോപാലിന്റെ തലയിൽ കെട്ടിവെക്കുമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ കഠിനാധ്വാനവും സംഭാവനകളും പരിഗണിക്കാതെ സംഘടിതമായ ആക്രമണമാണ് നടന്നതെന്നും മധു കുറ്റപ്പെടുത്തി. ഗ്രൂപ്പ് സമവാക്യങ്ങളിൽ പുതിയ പോർമുഖം തുറന്നുകൊണ്ട് നേതൃമാറ്റത്തിന് പിന്നാലെ പാർട്ടിയിൽ ഭിന്നത പുകയുകയാണ്.
What's Your Reaction?