കുന്തിരിക്കം ഇഷ്ടമാണ് പക്ഷെ... സോഷ്യൽ മീഡിയ തൂക്കി എ ഐ 

ക​ണ്ണീ​രോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് സ​ഞ്ചി​യു​മാ​യി ഇ​റ​ങ്ങു​ന്ന പി​ണ​റാ​യി​​യു​ടെ വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ​മീ​ഡി​യ തൂ​ക്കി.

May 7, 2026 - 21:20
May 7, 2026 - 21:33
 0
കുന്തിരിക്കം ഇഷ്ടമാണ് പക്ഷെ... സോഷ്യൽ മീഡിയ തൂക്കി എ ഐ 
രമ്യ മേനോൻ
കൊ​ച്ചി: ഇക്കൊല്ലത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങൾ ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി​യ ഒ​ന്നാ​യി​രുന്നു. എ​ന്നാ​ൽ ഈ ​വ്യ​ത്യ​സ്ത​ത വോ​ട്ടെ​ടു​പ്പ് ദി​വ​സ​ത്തി​ൽ മാ​ത്ര​മ​ല്ല, വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​ത്തി​ലും നി​റ​ഞ്ഞു​നി​ന്നു. നേ​ര​ത്തെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ മാ​ത്രം ക​ണ്ടു​വ​ന്നി​രു​ന്ന എ​ ഐ​യു​ടെ അ​തി​പ്ര​സ​രം വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ ചാ​ന​ലു​ക​ളി​ലും കാ​ണാ​മാ​യി​രു​ന്നു.
 
ജ​യി​ച്ച സ്ഥാ​നാ​ർ​ത്ഥി​ക​ൾ ചി​രി​ച്ചും തോ​റ്റ സ്ഥാ​നാ​ർ​ഥി​ക​ൾ ക​ര​ഞ്ഞും കാ​ണി​ച്ചു​ള്ള ഗ്രാ​ഫി​ക്സു​ക​ൾ ചാ​ന​ലു​കളിൽ നേ​രെ​ത്ത​യും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​തി​നു​പു​റ​മെ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇൻറലിജൻസ് ഉ​പ​യോ​ഗി​ച്ചു​ള്ള രസക​ര​മാ​യ വീ​ഡി​യോ​ക​ളും ചാ​ന​ലി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.
 
ജ​യി​ച്ച സ്ഥാ​നാ​ർ​ഥി ബി.​ജെ​.പി ആ​ണെ​ങ്കി​ൽ കു​ള​ത്തി​ലി​റ​ങ്ങി താ​മ​ര​യും കൊ​ണ്ടു​വ​രു​ന്ന​താ​ണ്
ഏ​റ്റ​വും മു​ൻ​പ​ന്തി​യി​ൽ നി​ന്ന​ത്. ജ​യി​ച്ച​തി​ൻ​റെ സ​ന്തോ​ഷ​ത്തി​ൽ യു​.ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ
ചെ​ന്നി​ത്ത​ല, വി. ​ഡി. സ​തീ​ശ​ൻ, കെ. ​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ നൃ​ത്തം ച​വി​ട്ടു​ന്ന​തും വ്യത്യസ്ത​ത പു​ല​ർ​ത്തി.
 
എ.​കെ.​ജി സെ​ന്റ​റി​നു​മു​ന്നി​ൽ നി​ന്ന് 'സ്വ​ർ​ണ്ണം ക​ട്ട​വ​രാ​ര​പ്പ, സ​ഖാ​ക്ക​ളാ​ണേ അ​യ്യ​പ്പാ' എ​ന്ന 
ഗാ​ന​ത്തി​ന് പി​ണ​റാ​യി​യും മു​ഹ​മ്മ​ദ് റി​യാ​സും കെ.​കെ ശൈ​ല​ജ​യും വീ​ണാ ജോ​ർ​ജും ഉൾപ്പെടെയു​ള്ള നേ​താ​ക്ക​ൾ നൃ​ത്തം ച​വി​ട്ടു​ന്ന​ത് എ​ൽ​.ഡി​.എ​ഫി​ൻ​റെ തോ​ൽ​വി ഏ​റെ​ക്കു​റേ ഉറപ്പി​ച്ച​പ്പോ​ഴേ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.
 
ക​ണ്ണീ​രോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് സ​ഞ്ചി​യു​മാ​യി ഇ​റ​ങ്ങു​ന്ന പി​ണ​റാ​യി​​യു​ടെ വീഡി​യോ​ക​ളും സോ​ഷ്യ​ൽ​മീ​ഡി​യ തൂ​ക്കി. അ​തു​പോ​ലെ​ത​ന്നെ  'തൂക്കി ത്രിവർണ്ണ കരങ്ങളോടെ' എ​ന്ന വൈറ​ൽ ഗാ​ന​ത്തി​ന് ചു​വ​ടു​വ​യ്ക്കു​ന്ന വി.​ഡി. സ​തീ​ശ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ക​മാ​യി മാ​റി. മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ നി​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ അ​തേ ക​സേ​ര​യി​ൽ വി.​ഡി. സ​തീ​ശ​ൻ ക​യ​റി​യി​രി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യു​ടെ ഇ​തി​വൃ​ത്തം.
 
പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഗ്രാ​ഫി​ക്സ് കാ​ർ​ഡു​ക​ൾ ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ഇ​ന്ന് എ​ഐ ഭ​രി​ക്കു​മ്പോ​ൾ ഇ​ത്ത​രം വീ​ഡി​യോ​ക​ൾ ഇ​റ​ങ്ങു​ന്ന​ത് സ്വാ​ഭാ​വി​കം മാ​ത്രം.

What's Your Reaction?

like

dislike

love

funny

angry

sad

wow