തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് കാൻസർ സ്ഥിരീകരിച്ചു; ചികിത്സയും പാലിയേറ്റീവ് കെയറും തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ 'ബബിത' എന്ന ബംഗാൾ കടുവയ്ക്ക് കാൻസർ സ്ഥിരീകരിച്ചു. മാസങ്ങൾക്ക് മുമ്പേ രോഗം കണ്ടെത്തിയിരുന്ന കടുവയ്ക്ക് ചികിത്സാ മാർഗങ്ങൾ പരിമിതമായതിനെ തുടർന്ന് പാലിയേറ്റീവ് കെയർ പരിചരണമാണ് നൽകി വന്നിരുന്നത്.
ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മീസോത്തീലിയൽ സ്തരത്തെ ബാധിക്കുന്ന 'അഡിനോ കാർസിനോമ' എന്ന അപൂർവ ഇനം കാൻസറാണ് ബബിതയ്ക്ക് പിടിപെട്ടിരിക്കുന്നത്. നിലവിൽ കടുവയ്ക്ക് കീമോ തെറാപ്പി ആരംഭിച്ചതായി മൃഗശാല അധികൃതർ വ്യക്തമാക്കി.
What's Your Reaction?



