ശബരിമലയിൽ തീർത്ഥാടന സുരക്ഷയ്ക്ക് ഇനി ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങലാണ്‌ ഇൻസിഡന്റ് റെസ്പോൺസ് ടീമുകൾ  രൂപീകരിച്ചിട്ടുള്ളത്

Nov 29, 2026 - 21:01
 0
ശബരിമലയിൽ തീർത്ഥാടന സുരക്ഷയ്ക്ക് ഇനി ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം

ശബരിമല: തീർത്ഥാടന കാലയളവിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രത്യേക ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം രൂപീകരിച്ചു. അസാധാരണമായ തിരക്ക്, ദുഷ്കരമായ വനമേഖല, ഒന്നിലധികം അപകട സാധ്യതകൾ എന്നിവ പരിഗണിച്ചാണ് ശബരിമലയ്ക്കായി ജില്ലാ കളക്ടർ റെസ്പോൺസിബിൾ ഓഫീസറും, എ.ഡി.എം ഇൻസിഡന്റ് കമാൻഡറുമായി പ്രവർത്തിക്കുന്ന സംവിധാനം രൂപീകരിച്ചത് .

അടിയന്തര സാഹചര്യങ്ങളിൽ വിവിധ ഏജൻസികൾ തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനും, 'ഗോൾഡൻ അവറിൽ' തന്നെ രക്ഷാപ്രവർത്തനം ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കുമെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിൽ ജില്ലാകളക്റ്റർ എ. നിസാമുദ്ദീൻ വ്യക്തമാക്കി. നിലവിൽ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ തന്നെ വിവിധ ഐ ആർ എസ് പദവികളിൽ നിയമിച്ചുകൊണ്ടാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.   

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങലാണ്‌ ഇൻസിഡന്റ് റെസ്പോൺസ് ടീമുകൾ  രൂപീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പോലീസ് സ്പെഷ്യൽ ഓഫീസർമാർ അതത് കേന്ദ്രങ്ങളിലെ ഓൺ-സൈറ്റ് ഇൻസിഡന്റ് കമാൻഡർമാരായിരിക്കും. പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യം, വനം, റവന്യൂ, ദേവസ്വം ബോർഡ്, എൻ.ഡി.ആർ.എഫ് തുടങ്ങിയ എല്ലാ ഏജൻസികളും ഈ ഏകീകൃത സംവിധാനത്തിൽ  ഉൾപ്പെടുമെന്ന് എ ഡി എം ദിലീപ് കെ .കൈനിക്കര പറഞ്ഞു .

മകരവിളക്ക് തീർത്ഥാടനം അവസാനിച്ച് നട അടയ്ക്കുന്നത് വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കും. ആൾക്കൂട്ട ദുരന്തം, തീപിടിത്തം എന്നിവ നേരിടുന്നതിനായി മകരവിളക്കിന് മുൻപ് എല്ലാ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകൾ നടത്താനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow