ഇരുചക്രവാഹനം വെട്ടിച്ചതിന് പിന്നാലെ ലോറി ബ്രേക്കിട്ടു; കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്

കളമശേരി: ദേശീയപാതയിൽ പത്തടിപ്പാലത്ത് കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്. തൃശൂരിൽനിന്ന് വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന കെ സ്വിഫ്റ്റ് ബസിൽ 57 യാത്രക്കാരുണ്ടായിരുന്നു. തിങ്കൾ (ഇന്നലെ) രാത്രി 9.45 ഓടെയാണ് അപകടം ഉണ്ടായത്. ലോറിക്ക് മുന്നിൽ പോകുകയായിരുന്ന ഇരുചക്രവാഹനം വെട്ടിച്ചതിനെ തുടർന്ന് പെട്ടെന്ന് ലോറി ബ്രേക്കിട്ടതാണ് ബസ് പിറകിലിടിക്കാൻ കാരണം.
ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കിൻഡർ ആശുപത്രിയിൽ ആറുപേരെയും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് പേരെയുമാണ് പ്രവേശിപ്പിച്ചത്.
What's Your Reaction?






