യുഎഇ പ്രസിഡന്‍റിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തി; ഇന്ത്യ - യുഎഇ ബന്ധത്തിൽ നിർണായക ചർച്ചകൾക്ക് തുടക്കം

ഷെയ്ഖ് മുഹമ്മദ് പ്രസിഡന്റായ ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഇന്ത്യ സന്ദർശനമാണിത്

Jan 19, 2026 - 21:19
Jan 19, 2026 - 21:19
 0
യുഎഇ പ്രസിഡന്‍റിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തി; ഇന്ത്യ - യുഎഇ ബന്ധത്തിൽ നിർണായക ചർച്ചകൾക്ക് തുടക്കം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഡൽഹിയിൽ ഉജ്ജ്വല സ്വീകരണം. പ്രോട്ടോക്കോൾ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഷെയ്ഖ് മുഹമ്മദ് പ്രസിഡന്റായ ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഇന്ത്യ സന്ദർശനമാണിത്.

ഹ്രസ്വമെങ്കിലും അതിനിർണ്ണായകമായ ഈ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, ഊർജ്ജ സുരക്ഷ, നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. പശ്ചിമേഷ്യയിലെ (മിഡിൽ ഈസ്റ്റ്) നിലവിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യമുണ്ട്.

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെയും മികച്ച നിലയിലുള്ള സമയത്താണ് ഈ സന്ദർശനം നടക്കുന്നത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിലൂടെ (CEPA) ഇരുരാജ്യങ്ങളും കൈവരിച്ച പുരോഗതി ചർച്ചകളിൽ വിലയിരുത്തും. 

What's Your Reaction?

like

dislike

love

funny

angry

sad

wow