വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

അപകടത്തില്‍ ഗുരുതരപരിക്കേറ്റ അരവിന്ദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Feb 14, 2026 - 20:45
Feb 14, 2026 - 21:24
 0
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തിരുവനന്തപുരം ആക്കുളം റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ പോത്തന്‍കോട്, ചാത്തന്‍പാട് ആമ്പല്ലോര്‍ ലെയ്ന്‍ സിആര്‍എ ബി-17 ശാന്തിനിവാസില്‍ കെ.പി. വേണുഗോപാലിന്‍റെ മകന്‍ അരവിന്ദ് ഗോപാല്‍ വി (34) ആണ് മരിച്ചത്. തിരുവനന്തപുരത്ത് ഗാര്യേജ് നടത്തിവരികയായിരുന്നു. അപകടത്തില്‍ ഗുരുതരപരിക്കേറ്റ അരവിന്ദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മ റാണി വേണുഗോപാല്‍, സഹോദരി അരഭി. സംസ്കാരം നാളെ ശാന്തികവാടത്തില്‍ വെച്ച് നടക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow