പൊള്ളാച്ചിയിൽ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് മരണം
കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി–പഴനി ദേശീയപാതയിലെ നല്ലമ്പള്ളി ജങ്ഷന് സമീപം ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.
റോഡരികിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ പിൻവശത്തേക്ക് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കോയമ്പത്തൂർ ജില്ലയിലെ മധുക്കരൈയ്ക്ക് സമീപമുള്ള ഗുരുബംപാളയം സ്വദേശികളായ കനകരാജ്, ഭാര്യ നർമദ, മക്കളായ ആരതി, പുരാണി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു.
റോഡരികിൽ വളർത്തിയ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനായി ടാങ്കർ ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?



