യാത്രിയോ കൃപയാ ധ്യാൻ ദേ! ട്രെയിനിൽ ഭക്ഷണം വാങ്ങുമ്പോൾ പലപ്പോഴും ഇരട്ടി വില ഈടാക്കുന്നു; വഞ്ചിതരാകാതിരിക്കുക, കൂടുതൽ അറിയാം…
സാധാരണ ചായ (150ml) 170ml ഡിസ്പോസിബിൾ കപ്പിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിനകത്തും നൽകേണ്ട നിരക്ക് 5 രൂപയാണ്.

തിരുവനന്തപുരം: ട്രെയിനിൽ ഒരിക്കൽ പോലും യാത്ര ചെയ്യാത്തവരായി നമ്മളിൽ വരളെ ചുരുക്കം പേർ മാത്രമാവും ഉണ്ടാകുക. എന്നാൽ പലപ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ യാത്രയ്ക്കിടയിൽ ട്രെയിനിൽ നിന്നും ഭക്ഷണം വാങ്ങുമ്പോൾ വഞ്ചിതരാവുന്നുണ്ട്.
ട്രെയിനിൽ ഐ.ആർ.സി.ടി.സി വഴി വിതരണം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് വ്യക്തമായ വില വിവര പട്ടിക ഐ.ആർ.സി.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൻ നൽകിയിട്ടുണ്ട്. പക്ഷേ ഒട്ടുമിക്ക കാറ്ററിംഗ് ജീവനക്കാരും ഇതിന്റെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ തുക ആണ് ഈടാക്കുന്നത്.
രാജധാനി, തുരന്തോ, ശതാബ്ദി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകൾക്കും മറ്റുള്ളവയ്ക്കും വെബ്സൈറ്റിൽ വളരെ വ്യക്തമായിട്ട് ഭക്ഷണത്തിന്റെ വിലയും നൽകപ്പെടേണ്ട അളവും നിഷ്കർഷിച്ചിട്ടുണ്ട്.
കൂടുതലും തട്ടിപ്പ് നടക്കുന്നത് ചായ, കോഫി എന്നിവയിലാണ്
സാധാരണ ചായ (150ml) 170ml ഡിസ്പോസിബിൾ കപ്പിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിനകത്തും നൽകേണ്ട നിരക്ക് 5 രൂപയാണ്. എന്നാൽ പലപ്പോഴും ഇതിന് 10 ഉം 20 ഉം രൂപയാണ് ഈടാക്കുന്നത്. അതേസമയം ടീ ബാഗോട് കൂടിയ ചായ (150ml) 170ml ഡിസ്പോസിബിൾ കപ്പിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിനകത്തും നൽകേണ്ട നിരക്ക് 10 രൂപയാണ്. ഇതിനായി വാങ്ങുന്നതോ 20 ഉം 30 ഉം രൂപ.
ഇനി പട്ടികയിലുള്ള വിലയാണ് ഈടാക്കുന്നതെങ്കിലോ പാതി കപ്പ് അളവിലാകും നൽകുക.
സമാനമായ രീതിയിലാണ് പ്രാതലും ഉച്ചഭക്ഷണവും ഒക്കെ. ഇരട്ടി വില ഈടാക്കി കൊള്ളലാഭം കൊയ്യുകയാണിവർ.
80 രൂപ മാത്രം വിലയുള്ള വെജ് താലി (വെജിറ്റൽ പ്ലേറ്റ്) യ്ക്ക് 180 രൂപ ഈടാക്കും. ചോദിച്ചാൽ പറയും അതില്കള്ള പനീർ കറിയ്ക്കു 100 രൂപയാണെന്ന്. എന്നാൽ കറിയുടെ ഒരു ഭാഗം മാത്രമായിരിക്കും താലിയിൽ ഉണ്ടാവുക.
ബില്ല് ചോദിച്ചാൽ അവർ കൗശലത്തോടെ 180 രൂപയുടെ ബില്ലും കൊണ്ട് തരും. തമാശ എന്തെന്നാൽ പനീർ കറി താലിയിൽ വിളമ്പാൻ പാടില്ല, മറിച്ചു പ്രത്യേകം നൽകണമെന്നാണ് ഐ.ആർ.സി.ടി.സിയുടെ സർക്കുലറിൽ പറയുന്നത്.
ഭക്ഷണത്തോടൊപ്പം 1ml സാനിറ്റൈസർ, ടിഷ്യു പേപ്പർ, ഡിസ്പോസിബിൾ ബയോ-ഡീഗ്രേഡബിൾ സ്പൂൺ, ഇവയൊക്കെ നൽകണമെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഇതിനെല്ലാം കൂടിയുള്ള നിരക്കാണ് യാത്രക്കാരിൽ നിന്നും വാങ്ങുന്നതും. എന്നാൽ ഇവയൊക്കെ കിട്ടാക്കനിയാണ്.
ഇതിൽ നിന്നെല്ലാം വഞ്ചിതരാവാതിരിക്കാൻ മാർഗ്ഗം ഒന്നേയുള്ളൂ, സ്വയം അവബോധരും ജാഗരൂഗരും ആവുക.
അതേസമയം ഇതേപ്പറ്റി പരാതിപ്പെടാൻ റെയിൽവേയുടെ തന്നെ സംവിധാനമായ റെയിൽ മദത്തിന്റെ 139 എന്ന ടോൾ ഫ്രീ നമ്പറിലേയ്ക്ക് ബന്ധപ്പെടാം. കോൾ ചെയ്തു 3- ആമത്തെ ഓപ്‌ഷൻ തിരഞ്ഞെടുത്ത് പരാതി രേഖപ്പെടുത്താം. കൂടാതെ 1800-111-321 എന്ന ടോൾ ഫ്രീ നമ്പറിലേയ്ക്കും ബന്ധപ്പെടാം.
ഐ.ആർ.സി.ടി.സി യുടെ പൂർണ്ണ വില വിവര പട്ടിക അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
What's Your Reaction?






