കോഴിക്കോട്: എലത്തൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. യുവതിയുടെ സുഹൃത്ത് വൈശാഖനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു.
ബന്ധം ഭാര്യ അറിയുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആണ്‍സുഹൃത്തായ വൈശാഖൻ യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഈ മാസം 24നാണ് യുവതിയെ എലത്തൂരിലെ വർക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖൻ്റെ ഉടമസ്‌ഥതയിലുള്ള വർക് ഷോപ്പാണിത്. ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.