ലോകകപ്പ് ആവേശത്തിന് ഇന്ന് കിക്കോഫ്; ഷക്കീറയുടെ സംഗീത വിരുന്നോടെ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം

Jun 11, 2026 - 17:10
Jun 11, 2026 - 17:12
 0
ലോകകപ്പ് ആവേശത്തിന് ഇന്ന് കിക്കോഫ്; ഷക്കീറയുടെ സംഗീത വിരുന്നോടെ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം

ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന 2026 ഫിഫ ലോകകപ്പിന് ഇന്ന് ഔദ്യോഗിക തുടക്കമാകുന്നു.

 ആതിഥേയരായ മെക്സിക്കോ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ലോകത്തിന്റെ കണ്ണുകൾ ചരിത്രപ്രസിദ്ധമായ ആസ്ടെക് സ്റ്റേഡിയത്തിലേക്ക് തിരിയും.

മത്സരത്തിന് മുന്നോടിയായി വർണാഭമായ ഉദ്ഘാടന ചടങ്ങുകളും അരങ്ങേറും.

പ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറയുടെ സാന്നിധ്യമാണ് ചടങ്ങിലെ പ്രധാന ആകർഷണം. ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന്റെ അവതരണവും ഷക്കീറ നിർവഹിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 സംഗീതവും ദൃശ്യവിസ്മയങ്ങളും കോർത്തിണക്കിയ ആഘോഷ പരിപാടികൾ ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കും.

ഫുട്ബോൾ ചരിത്രത്തിലെ നിരവധി മറക്കാനാവാത്ത മുഹൂർത്തങ്ങൾക്ക് സാക്ഷിയായ മെക്സിക്കോ സിറ്റിയിലെ ആസ്ടെക് സ്റ്റേഡിയം വീണ്ടും ലോകകപ്പ് വേദിയാകുന്നതും ശ്രദ്ധേയമാണ്.

പെലെയും മറഡോണയും ലോകകിരീടം ഉയർത്തിയ ഈ സ്റ്റേഡിയം, ലോകകപ്പ് ഉദ്ഘാടന മത്സരങ്ങൾക്ക് ഏറ്റവും കൂടുതൽ തവണ വേദിയായ ഗ്രൗണ്ടെന്ന നേട്ടവും ഇന്ന് സ്വന്തമാക്കും.

മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മുൻ പോരാട്ടങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് ഇരു ടീമുകളും തമ്മിലുള്ള അഞ്ചാമത്തെ ഏറ്റുമുട്ടലാണ്.

 ഇതുവരെ നടന്ന മത്സരങ്ങളിൽ മെക്സിക്കോ രണ്ട് ജയങ്ങൾ നേടിയപ്പോൾ ദക്ഷിണാഫ്രിക്ക ഒരു തവണ വിജയിച്ചു.

 ഒരു മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. വിജയത്തോടെ ലോകകപ്പ് യാത്രയ്ക്ക് തുടക്കമിടാനാണ് ഇരു ടീമുകളുടെയും ലക്ഷ്യം

What's Your Reaction?

like

dislike

love

funny

angry

sad

wow