കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസണ്‍

സ്കൂൾ ഒളിമ്പിക്സിൻ്റെ പ്രോമോ വീഡിയോ മന്ത്രി ജി.ആർ. അനിൽ പ്രകാശനം ചെയ്തു

Oct 9, 2025 - 23:16
Oct 9, 2025 - 23:16
 0
കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസണ്‍

തിരുവനന്തപുരം: ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തു. ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് കായികമേള അരങ്ങേറുന്നത്. സ്കൂൾ ഒളിമ്പിക്സിൻ്റെ പ്രോമോ വീഡിയോ മന്ത്രി ജി.ആർ. അനിൽ പ്രകാശനം ചെയ്തു.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാനമായി കായികമേളയിലെ പ്രതിഭകൾക്കും സ്വർണക്കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൂടുതൽ പോയിൻ്റ് നേടി മുന്നിലെത്തുന്ന ജില്ലയ്ക്ക് 117.5 പവനുള്ള സ്വർണക്കപ്പ് നൽകാനാണ് തീരുമാനം. ഈ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കി.

ജേതാക്കൾക്ക് സ്വർണക്കപ്പ് സമ്മാനിക്കുന്നത് കായികമേളയെ കൂടുതൽ ആവേശകരവും ശ്രദ്ധേയവും ആക്കുമെന്ന നിഗമനത്തിലാണ് ഈ സുപ്രധാന തീരുമാനം. സ്വർണക്കപ്പിന് ആവശ്യമായ തുക നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കൈവശമുള്ള ഫണ്ടും, കായികമേളയ്ക്കായി സമാഹരിക്കുന്ന സ്പോൺസർഷിപ്പ് തുകയും ഉപയോഗിച്ച് കണ്ടെത്താനാണ് പദ്ധതി.

What's Your Reaction?

like

dislike

love

funny

angry

sad

wow