ഇന്ത്യന്‍ ഇടപെടല്‍ വിജയിച്ചു;ആശ്വാസം
പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ പ്രത്യേക അനുമതി നൽകി. ''പരിമൾ'' ''പുഷ്പ'' എന്നീ കപ്പലുകൾക്കാണ് യാത്രാനുമതി ലഭിച്ചത്. യുഎസ്, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങളുടെ കർശന വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യക്ക് ഈ ഇളവ് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇത് ഇന്ത്യയുടെ നയതന്ത്രത്തിൻറെ വൻ വിജയമായി കാണാം.
What's Your Reaction?