വിശുദ്ധ കുരിശിന്റെയും കുടുംബമൂല്യങ്ങളുടെയും മഹത്വം ഉയർത്തിപ്പിടിച്ച് 'അരയനും അമരക്കാരനും'

Jun 22, 2026 - 18:31
Jun 22, 2026 - 18:31
 0
വിശുദ്ധ കുരിശിന്റെയും കുടുംബമൂല്യങ്ങളുടെയും മഹത്വം ഉയർത്തിപ്പിടിച്ച് 'അരയനും അമരക്കാരനും'

വിശുദ്ധ കുരിശിന്റെ മഹത്വവും കുടുംബജീവിതത്തിന്റെ പവിത്രതയും വീണ്ടെടുക്കാൻ പ്രചോദനമേകുന്ന ചലച്ചിത്രമാണ് 'അരയനും അമരക്കാരനും'. ജീവിത പോരാട്ടങ്ങൾക്കും നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിനുമിടയിൽ സത്യവും നീതിയും സ്വാതന്ത്ര്യവും കരുണയും സമാധാനവും സ്നേഹവും കൈമുതലാക്കി മുന്നേറാൻ പ്രചോദനം പകരുന്നതാണ് ചിത്രം.

ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, ടി. ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്‌ന, കല്യാണി, കെസിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സമന്വയ വിഷന്റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് വെരി റവ. മോൺ. ഡോ. വിൻസന്റ് കെ. പീറ്ററാണ്. ബ്രൈറ്റ് തോംസൺ നിർമ്മിച്ച് വി.വി. വിൽഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഷാജി മതിലകം നിർവഹിക്കുന്നു. ചിത്രം പ്രദർശനത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow