വിജയ്‌ക്കെതിരെ വീണ്ടും കോടതിയെ സമീപിച്ച് സംഗീത; ഭർതൃവീട്ടിൽ താമസിക്കാൻ അവകാശം വേണം, ജീവനാംശവും ആവശ്യപ്പെട്ടു

താൻ യുകെ പൗരയാണെന്നും ഇന്ത്യയിൽ സ്വന്തമായി വീടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംഗീത കോടതിയിൽ ഹർജി നൽകിയത്

Mar 7, 2026 - 19:23
Mar 7, 2026 - 19:23
 0
വിജയ്‌ക്കെതിരെ വീണ്ടും കോടതിയെ സമീപിച്ച് സംഗീത; ഭർതൃവീട്ടിൽ താമസിക്കാൻ അവകാശം വേണം, ജീവനാംശവും ആവശ്യപ്പെട്ടു

ചെന്നൈ: തെന്നിന്ത്യൻ താരം വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾക്കിടയിൽ പുതിയ ആവശ്യങ്ങളുമായി ഭാര്യ സംഗീത സ്വർണ്ണലിംഗം കോടതിയെ സമീപിച്ചു. താൻ നിലവിൽ താമസിക്കുന്ന ഭർതൃഗൃഹത്തിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും അല്ലാത്തപക്ഷം ബദൽ താമസസൗകര്യം ഒരുക്കണമെന്നുമാണ് സംഗീതയുടെ പ്രധാന ആവശ്യം.

താൻ യുകെ പൗരയാണെന്നും ഇന്ത്യയിൽ സ്വന്തമായി വീടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംഗീത കോടതിയിൽ ഹർജി നൽകിയത്. വിജയ് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പരാമർശമുണ്ട്. വിവാഹം കഴിഞ്ഞ് തന്നെ കൊണ്ടുവന്ന വീട്ടിൽ തന്നെ താമസിക്കാൻ അനുവാദം നൽകണം. നിയമനടപടികൾ പൂർത്തിയാകുന്നത് വരെ താമസസൗകര്യം ഉറപ്പാക്കാൻ ഇടക്കാല ഉത്തരവ് വേണം.

ഭർതൃവീട്ടിൽ താമസം അനുവദിക്കുന്നില്ലെങ്കിൽ മാന്യമായ മറ്റൊരു താമസസൗകര്യം വിജയ് ഒരുക്കി നൽകണം. മാന്യവും നീതിയുക്തവുമായ ജീവനാംശം വേണമെന്നും സംഗീത ആവശ്യപ്പെട്ടു. കോടതിയെ സമീപിച്ചാൽ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് വിജയ് ഭീഷണിപ്പെടുത്തിയതായി സംഗീത പരാതിയിൽ ആരോപിക്കുന്നു.

നിർമ്മാതാവ് കൽപ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ ചടങ്ങിൽ വിജയ് നടി തൃഷയ്ക്കൊപ്പം പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് സംഗീതയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഇരുവരും ഒരേ വാഹനത്തിലാണ് ചടങ്ങിലേക്ക് എത്തിയതും മടങ്ങിയതും. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വർഷങ്ങളായി വേർപിരിഞ്ഞു കഴിയുന്ന വിജയ്‌യും സംഗീതയും ഔദ്യോഗികമായി വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾക്ക് ഇതോടെ വീണ്ടും സ്ഥിരീകരണമായിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow