കേരളത്തിന്റെ സ്വന്തം ബ്രാൻഡി 'മിന്നൽ മാജിക്' വിപണിയിലേക്ക്. 400 രൂപ എന്ന ആകർഷകമായ വിലയിൽ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ബ്രാൻഡിന്റെ വരവ്

May 13, 2026 - 12:10
May 13, 2026 - 12:11
 0

പാലക്കാട് മേനോൻപറയിലെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് ഉത്പാദനം ആരംഭിക്കുന്ന കേരളത്തിന്റെ സ്വന്തം ബ്രാൻഡി 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിൽ നിന്നുള്ള ഈ പുതിയ മദ്യം ആദ്യഘട്ടത്തിൽ 400 രൂപ നിരക്കിൽ അര ലിറ്ററിന്റെ കുപ്പികളിലായാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിതരണത്തിനെത്തുന്നത്. തുടക്കത്തിൽ പ്രതിദിനം 9,000 കെയ്‌സുകൾ വിപണിയിലെത്തിക്കാനാണ് പദ്ധതിയെങ്കിലും വരുംദിവസങ്ങളിൽ ഇത് 13,000 കെയ്‌സുകളായി വർധിപ്പിക്കാൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

മദ്യത്തിന് പേര് നിർദ്ദേശിക്കാൻ സർക്കാർ നടത്തിയ മത്സരത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻപ് നിശ്ചയിച്ചിരുന്ന 'മലബാർ മിസ്റ്ററി' എന്ന പേര് മാറ്റി 'മിന്നൽ മാജിക്' എന്ന് തിരഞ്ഞെടുത്തത്. നിയമതടസ്സങ്ങൾ ഒഴിവാക്കാൻ മത്സരഫലമായി വന്ന പേരുകൾ മാറ്റിവെച്ചാണ് പുതിയ പേര് ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പുതിയ ബ്രാൻഡി പുറത്തിറക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow