ടെക്‌നോപാർക്ക് ഫേസ് -1ൽ മുള്ളൻപന്നിയെ കണ്ടതിൽ പരിഭ്രാന്തി!

ഫേസ് -1 കാമ്പസിസിലെ തേജസ്വിനി  ബിൽഡിംഗിന്റെ പാർക്കിങ്ങ് ഏരിയയ്ക്ക് സമീപമാണ് മുള്ളൻപന്നിയെ അർദ്ധരാത്രിയോടെ ഐ.ടി  ജീവനക്കാരായ ഗോകുലും സഹോദരൻ രാഹുലും കണ്ടത്

Jan 4, 2025 - 17:27
Jan 4, 2025 - 19:28
 0  223
ടെക്‌നോപാർക്ക് ഫേസ് -1ൽ മുള്ളൻപന്നിയെ കണ്ടതിൽ പരിഭ്രാന്തി!

തിരുവനന്തപുരം: ടെക്‌നോപാർക്ക് ഫേസ് -1 കാമ്പസിൽ മുള്ളൻപന്നിയെ കണ്ടത് പാർക്ക് ജീവനക്കാരിൽ പരിഭ്രാന്തി പരത്തി. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ജീവനക്കാർ തേജസ്വിനി ബിൽഡിംഗിന് സമീപം മൂർച്ചയുള്ള കുയിലുകളുമായി അലഞ്ഞുതിരിയുന്ന മൃഗത്തെ കണ്ടത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ടെക്നോപാർക്കിൽ നൂറുകണക്കിന് ജീവനക്കാരാണ് രാത്രി ഷിഫ്റ്റിൽ ജോലി ചെയുന്നത്. 198 ഏക്കറോളം പടർന്നു കിടക്കുന്ന ഫേസ് -1 കാമ്പസിസിലെ തേജസ്വിനി  ബിൽഡിംഗിന്റെ പാർക്കിങ്ങ് ഏരിയയ്ക്ക് സമീപമാണ് മുള്ളൻപന്നിയെ അർദ്ധരാത്രിയോടെ ഐ.ടി  ജീവനക്കാരായ ഗോകുലും സഹോദരൻ രാഹുലും കണ്ടത്. തുടർന്ന് സെക്യൂരിറ്റി ഗാർഡിനെ അറിയിക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഗോകുൽ പകർത്തിയിരുന്നു. ഇതിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

അതേസമയം ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി വിഷയം ടെക്‌നോപാർക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. “ഞങ്ങൾ ഞങ്ങളുടെ ആശങ്ക അധികാരികളെ അറിയിച്ചിട്ടുണ്ട്. തുടർ നടപടികൾക്കായി കാത്തിരിക്കുന്നു,” പ്രതിധ്വനി തിരുവനന്തപുരം സെക്രട്ടറി വിനീത് ദ വോയ്‌സ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow