കോണ്‍ഗ്രസ് ലിസ്റ്റില്‍ മാറ്റം? തിരുവനന്തപുരം വേണമെന്ന വാശിയില്‍ ശിവകുമാര്‍; ഒടുവില്‍ ശബരിനാഥിനോട് അപേക്ഷിച്ച് നേതൃത്വം
തിരുവനന്തപുരം∙ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ വീണ്ടും അനിശ്ചിതത്വം. നേമം മണ്ഡലത്തിൽ പരിഗണിച്ചിരുന്ന കെ.എസ്. ശബരീനാഥനോട് തന്റെ മുൻ മണ്ഡലമായ അരുവിക്കരയിൽ മത്സരിക്കാനാകുമോയെന്ന് നേതൃത്വം ചോദിച്ചു. സിഎംപിക്കു നൽകിയ തിരുവനന്തപുരം സീറ്റിൽ അവകാശവാദം ഉന്നയിച്ച് വി.എസ്. ശിവകുമാർ വീണ്ടും രംഗത്തെത്തി. ശബരീനാഥൻ അരുവിക്കരയിൽ മത്സരിച്ചാൽ ശിവകുമാറിനെ മറ്റൊരു മണ്ഡലത്തിലേക്ക് പരിഗണിക്കേണ്ടി വരും. അതോടൊപ്പം നേമത്ത് ശക്തനായ മറ്റൊരാളെ കണ്ടെത്തേണ്ടിയും വരും. സിഎംപിക്കു നൽകിയ സീറ്റിൽ പുനരാലോചന വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്.
നേമം മണ്ഡലത്തിലേക്കായിരുന്നു ശബരീനാഥനെ നേരത്തെ പരിഗണിച്ചിരുന്നത്. ഈ ആവശ്യം മുന്‍നിര്‍ത്തി ശബരീനാഥനെ ഇന്നലെ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ.സി. വേണുഗോപാലടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ശബരീനാഥനോട് അരുവിക്കരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ മത്സരിക്കാമെന്ന പ്രതീക്ഷയില്‍ അവിടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു ശബരീനാഥന്‍.
What's Your Reaction?