പ്രളയമേഖലയിൽ രക്ഷാദൗത്യവുമായി കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ; പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം ശക്തം
പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി കൊല്ലത്തുനിന്നുള്ള 40 മത്സ്യത്തൊഴിലാളികൾ 10 ബോട്ടുകളുമായി എത്തി. റാന്നി, ആറന്മുള, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിൽ എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങൾക്കൊപ്പം രക്ഷാദൗത്യം പുരോഗമിക്കുകയാണ്. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ വെള്ളപ്പൊക്ക ഭീഷണി തുടരുന്നതിനാൽ അധികൃതർ ജനങ്ങളോട് സുരക്ഷിത ക്യാംപുകളിലേക്ക് മാറാൻ നിർദേശം നൽകി.
What's Your Reaction?

