കോഴിക്കോട്ടെ സ്വകാര്യ ബസ് അപകടം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ബൈക്കിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് സാനിഹ് ആണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്തെ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസിന് മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് സാനിഹ് ആണ് മരിച്ചത്. 27 വയസായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അപകടത്തിൽ സാനിഹിന്റെ ബൈക്കിന് മുകളിലേക്കായിരുന്നു ബസ് മറിഞ്ഞത്. ബസ് ഇടിച്ചയുടന്‍ ബൈക്ക് യാത്രികന്‍ തെറിച്ച് കാറിന് മുന്‍വശത്തേക്ക് വീഴുകയും ബസ് കയറിയിറങ്ങുകയുമായിരുന്നു.
സാനിഹിന്‍റെ തുടയെല്ലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് മുഹമ്മദ് സാനിഹ് മരിച്ചത്.
What's Your Reaction?






