തിരുവനന്തപുരം: ദ വോയിസ് ഓഫ് ഇന്ത്യ മീഡിയ പാർട്ണർ ആയും റേഡിയോ മിർച്ചി മുഖ്യ സ്പോൺസർമാരായും ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന പ്രതിധ്വനി സംഘടിപ്പിക്കുന്ന മിർച്ചി - പ്രതിധ്വനി ഓണാരവം അതിഗംഭീരമായി പുരോഗമിക്കുന്നു. ഓണത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പായസം.
ഓണാരവത്തിന്റെ ഭാഗമായി നടക്കുന്ന പായസം ഫെസ്റ്റിൽ വൻ ആവേശത്തോടെയാണ് ജീവനക്കാർ പങ്കെടുക്കുന്നത്. ടെക്നോപാർക്ക് ഫേസ്-3 യമുന ബിൽഡിങ്ങിലാണ് പായസം ഫെസ്റ്റ് നടക്കുന്നത്. ഡോ ലക്ഷ്മി നായരാണ് പായസം ഫെസ്റ്റിൽ ജൂറി ആയി എത്തിയത്.
27, 28 തീയ്യതികളിൽ അത്തപ്പൂക്കള മത്സരം നടക്കും. ഓഗസ്റ്റ് 28 ന് ആംഫി തിയേറ്ററിൽ ഉച്ചയ്ക്ക് രണ്ടുമുതൽ തിരുവാതിരയും ശേഷം വൈകുന്നേരം ശിങ്കാരിമേളം ഫ്യൂഷനോടുകൂടിയ ഓണക്കൊട്ടിക്കലാശവും സംഘടിപ്പിക്കും.