പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരേ പീഡന പരാതി. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശി പരാതി നൽകിയത്.
ഇമെയിൽ വഴി കഴിഞ്ഞ ദിവസമാണ് യുവതി രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയത്. പരാതി ലഭിച്ചതായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അതേസമയം തനിക്കെതിരായ പരാതി തള്ളി സി കൃഷ്ണകുമാർ.
സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാർ പറയുന്നു. കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. 2014 ലാണ് ആദ്യം പരാതി ഉയർന്നത്. 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.