തിരുവനന്തപുരം: ജെൻഡർ അവയർനസ്സ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം സംസ്ഥാന വനിതാ ശിശു സെല്ലിൽ കരാർ അടിസ്ഥാനത്തിൽ വനിതാ ഫാമിലി കൗൺസിലറിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. നിയമന തീയതി മുതൽ 2026 മാർച്ച് 31 വരെയാണ് നിയമനം. പ്രതിമാസം 17,000 രൂപയാണ് പ്രതിഫലം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
കൗൺസിലിങ്ങിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം വേണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, സംസ്ഥാന വനിതാ ശിശു സെൽ, കണ്ണേറ്റ്മുക്ക്, തൈക്കാട്, തിരുവനന്തപുരം 695 014 എന്ന വിലാസത്തിൽ 27 നകം സമർപ്പിക്കണം.