താൽക്കാലിക നിയമനം
സൈക്കോളജി/ സോഷ്യൽ വർക്ക് തുടങ്ങിയ വിഷയങ്ങളിലെ ബിരുദമാണ് സെന്റർ മാനേജറുടെ യോഗ്യത
എറണാകുളം ജനറൽ KSACS-SSK യിലേക്ക് സെന്റർ മാനേജർ, ഔട്ട റീച്ച് വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ഡിസംബർ 29ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. സൈക്കോളജി/ സോഷ്യൽ വർക്ക് തുടങ്ങിയ വിഷയങ്ങളിലെ ബിരുദമാണ് സെന്റർ മാനേജറുടെ യോഗ്യത. പ്ലസ് ടു വും പ്രവൃത്തി പരിചയവുമാണ് ഔട്ട് റിച്ച് വർക്കറുടെ യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0481 2386000.
What's Your Reaction?