വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിന്റെ ശോചനീയാവസ്ഥ പരിഹരിക്കും; ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി കെ. മുരളീധരൻ

വട്ടിയൂർക്കാവ് ദേശീയ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിന്റെ ശോചനീയാവസ്ഥ കായികവകുപ്പ് മന്ത്രിയുമായി ചേർന്ന് സന്ദർശിച്ച് അടിയന്തരമായി പരിഹരിക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം ജില്ലാ റൈഫിൾ അസോസിയേഷന്റെ അഞ്ചാമത് ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് സമാപന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്ത 176 പേരിൽ 128 കായികതാരങ്ങൾ സംസ്ഥാനതല മത്സരങ്ങൾക്ക് യോഗ്യത നേടി.

Jun 23, 2026 - 11:22
Jun 23, 2026 - 11:56
 0
വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിന്റെ ശോചനീയാവസ്ഥ പരിഹരിക്കും; ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി കെ. മുരളീധരൻ
ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ജില്ലാ ഷൂട്ടിംഗ് മത്സരത്തിൻ്റെ സമാപന സമ്മേളനം ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ദേശീയ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ. ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ജില്ലാ ഷൂട്ടിംഗ് മത്സരത്തിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക വകുപ്പ് മന്ത്രികൊപ്പം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കും എന്ന് വട്ടിയൂർക്കാവ് എംഎൽഎ കൂടിയായ മന്ത്രി വ്യക്തമാക്കി. ലോകോത്തര നിലവാരത്തിലേക്ക് ഷൂട്ടിംഗ് താരങ്ങളെ പരിശീലിപ്പിക്കുന്ന തരത്തിലേക്ക് ഷൂട്ടിംഗ് റേഞ്ചിൻ്റെ പ്രവർത്തനം മാറ്റും എന്നും അദ്ദേഹം വ്യക്തമാക്കി.  

വട്ടിയൂർക്കാവ് നാഷണൽ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ വെച്ച്  നടന്ന ചടങ്ങിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വിജയികൾക്കുള്ള മെഡൽ വിതരണവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എസ്.എൻ രഘുചന്ദ്രൻ നായർ, തിരുവനന്തപുരം ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിജു വർമ്മ തിരുവനന്തപുരം ജില്ലാ റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജോർജ് സെബാസ്റ്റ്യൻ, സെക്രട്ടറി മനോജ് ടി, ട്രഷറർ വിനോദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നാരായണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. 

ശനി, ഞായർ ദിവസങ്ങളിൽ വട്ടിയൂർക്കാവ് നാഷണൽ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന മത്സരത്തിൽ വിവിധ ഇനങ്ങളിലായി 176 മത്സരാർഥികൾ പങ്കെടുക്കുകയും ഇതിൽ 128 പേർ  സംസ്ഥനതല ഷൂട്ടിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടുകയും ചെയ്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow