പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സ്കൂള്‍ വിദ്യാർത്ഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. പീഡന വിവരം പോലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തല്‍. മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.
അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തൽ. പ്രതിയായ അധ്യാപകനെ പുറത്താക്കാൻ എഇഒ ശുപാർശ നൽകും.പീഡന വിവരമറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.
ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നനാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.
അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയിരുന്നു. കേസ് അന്വേഷിക്കാന്‍ നിയോഗിച്ച വനിതാപോലീസ് സംഘത്തിന് മുമ്പാകെയായിരുന്നു കുട്ടികളുടെ തുറന്നു പറച്ചില്‍. ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്.
അന്നേ ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെൻറ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.