കൊച്ചിയിൽ ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്; 70 ശതമാനം സ്ഥാപനങ്ങളും പൂട്ടി
ഗ്യാസ് ക്ഷാമം മറികടക്കാൻ ചില ഹോട്ടലുകൾ വിറകടുപ്പുകൾ ഉപയോഗിച്ച് പാചകം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എൽപിജി വിതരണം തടസ്സപ്പെട്ടതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. കൊച്ചി നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കൊച്ചിയിലെ 70 ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം പ്രവർത്തനം നിർത്തിവെച്ചു. സിലിണ്ടർ സ്റ്റോക്ക് ഉണ്ടായിരുന്ന ചുരുക്കം ചില ഹോട്ടലുകളും വരും ദിവസങ്ങളിൽ പൂട്ടേണ്ടി വരുമെന്ന അവസ്ഥയിലാണ്.
ഗ്യാസ് ക്ഷാമം മറികടക്കാൻ ചില ഹോട്ടലുകൾ വിറകടുപ്പുകൾ ഉപയോഗിച്ച് പാചകം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രണ്ട് ഹോട്ടലുകൾ ഇത്തരത്തിൽ പ്രവർത്തനം തുടരുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചി ഉദയംപേരൂരിലെ പ്ലാന്റിൽ നിന്നുള്ള സിലിണ്ടർ വിതരണം നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വാണിജ്യ സിലിണ്ടറുകൾക്ക് പിന്നാലെ ഗാർഹിക സിലിണ്ടർ വിതരണവും ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.
ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നതോടെ നഗരത്തിൽ ഭക്ഷണക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ട്. സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വിപണിയിൽ ഇനിയും സിലിണ്ടറുകൾ ലഭ്യമായി തുടങ്ങിയിട്ടില്ല.
What's Your Reaction?