ബേപ്പൂരിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ്

ബേപ്പൂർ എംഎൽഎയായി പി.വി. അൻവർ ജയിച്ചുവരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി

Feb 2, 2026 - 13:06
Feb 2, 2026 - 13:07
 0
ബേപ്പൂരിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ്

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ശക്തനായ എതിരാളിയെ അണിനിരത്തി മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം.

ബേപ്പൂർ എംഎൽഎയായി പി.വി. അൻവർ ജയിച്ചുവരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ അൻവർ മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജി ഉൾപ്പെടെയുള്ള പ്രമുഖരെ കണ്ട് അദ്ദേഹം പിന്തുണ തേടിക്കഴിഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവറിനെ ഇറക്കുന്നതിലൂടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റാമെന്നും ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. 2021-ൽ 28,747 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്ന് വിജയിച്ചത്.

നിയമസഭയിൽ എൽ.ഡി.എഫിനൊപ്പമായിരുന്നെങ്കിലും, തൊട്ടുപിന്നാലെ വന്ന ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പി.വി. അൻവറിനെ മുന്നണി രംഗത്തിറക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow