പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈർ അറസ്റ്റിൽ; ലഹരി ഇടപാട് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

റിയാസിന്റെ ഫോണില്‍ ബുജൈറിനെതിരെ തെളിവുകള്‍ പോലീസ് കണ്ടെത്തി

Aug 3, 2025 - 15:54
Aug 3, 2025 - 15:54
 0  11
പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈർ അറസ്റ്റിൽ; ലഹരി ഇടപാട് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസിൽ അറസ്റ്റിൽ. പി.കെ. ബുജൈറിനെതിരേ കൂടുതൽ തെളിവുകൾ ലഭിച്ചതായി പോലീസ് അറിയിച്ചു.  ലഹരി ഇടപാടിൽ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
 
മയക്കുമരുന്ന് കേസില്‍ വില്‍പ്പനക്ക് പോലീസ് അറസ്റ്റ് ചെയ്ത ചൂലാംവയല്‍ ആമ്പ്രമ്മല്‍ റിയാസിന്റേതാണ് മൊഴി. റിയാസിന്റെ ഫോണില്‍ ബുജൈറിനെതിരെ തെളിവുകള്‍ പോലീസ് കണ്ടെത്തി. റിയാസും ബുജൈറും ലഹരി ഇടപാട് നടത്തിയതിന്‍റെ വാട്സ്ആപ്പ് ചാറ്റും പോലീസ് കണ്ടെത്തി. 
 
മാത്രമല്ല ബുജൈറിൽ നിന്ന് ലഹരി മരുന്ന് ഉപയോഗിക്കാനുളള ഉപകരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ലഹരി ഇടപാട് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച വാഹന പരിശോധനയ്ക്കിടെ ബുജൈർ പോലീസിനെ ആക്രമിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow