ചാലക്കുടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Feb 18, 2025 - 11:23
Feb 18, 2025 - 11:23
 0  5
ചാലക്കുടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ അതിഥി തൊഴിലാളികൾ തമ്മിലടിച്ച് സംഘര്‍ഷം. കഴിഞ്ഞദിവസം രാത്രി എട്ടര മണിയോടെ ചാലക്കുടി പച്ചക്കറി ചന്തയിലാണ് സംഭവം. ഈ സമയത്ത് ഇവര്‍ മദ്യലഹരിയിലായിരുന്നു. അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ലിലേക്ക് പോകുകയുമായിരുന്നു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മാർക്കറ്റിൽ നിരവധി ആളുകൾ ഉള്ളപ്പോഴായിരുന്നു സംഘർഷമുണ്ടായത്.

ബാൻഡ് സെറ്റിനിടെ അടിയുണ്ടായതിന്‍റെ തുടർച്ചയായിരുന്നു കഴിഞ്ഞദിവസം രാത്രിയുണ്ടായ സംഘര്‍ഷമെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ പോലീസ് ലാത്തി വീശി സ്ഥിതി ശാന്തമാക്കി. മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികൾ ചേരിതിരിഞ്ഞ് അടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചെറിയ വാക്കേറ്റം കൂട്ടത്തല്ലിലെത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും സംഘം നിർത്താതിരുന്നതിനെ തുടര്‍ന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow