എൻ ആർ ഐ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് ഒടുക്കി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് കോളേജുകളിൽ പ്രവേശനം നേടണം

Oct 14, 2025 - 17:37
Oct 14, 2025 - 17:37
 0
എൻ ആർ ഐ സീറ്റുകളിലേക്കുള്ള  ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്
തിരുവനന്തപുരം: എൻ ആർ ഐ സീറ്റുകളിലേക്കുള്ള  ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്
2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ ആർ ഐ സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ ഒഴിവുള്ള എൻ ആർ ഐ സീറ്റുകളിലേക്കും  ബി.എ.എസ്.എൽ.പി കോഴ്‌സിന് ഒഴിവുള്ള എൻ ആർ ഐ സീറ്റിലേക്കും ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 
 
അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് ഒടുക്കി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് കോളേജുകളിൽ ഒക്‌ടോബർ 15 നകം പ്രവേശനം നേടണം. എൻ ആർ ഐ ക്വാട്ട സീറ്റുകളിൽ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവരെ  തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

What's Your Reaction?

like

dislike

love

funny

angry

sad

wow