യുദ്ധസാഹചര്യം; ഗൾഫിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

Mar 2, 2026 - 14:04
Mar 2, 2026 - 14:05
 0
യുദ്ധസാഹചര്യം; ഗൾഫിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് നിലവിലെ പ്രത്യേക സാഹചര്യം മുൻനിർത്തി മാറ്റിയിരിക്കുന്നത്.

ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ നീക്കത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന ആശങ്ക കണക്കിലെടുത്താണ് പരീക്ഷകൾ നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

മാർച്ച് 5-ന് നടക്കേണ്ടിയിരുന്ന എസ്.എസ്.എല്‍.സി, മാർച്ച് 5, 6, 7 തീയതികളിൽ നടക്കേണ്ടിയിരുന്ന പ്ലസ് ടു പരീക്ഷയുമാണ് മാറ്റിയത്.  ഗൾഫിലെ പരീക്ഷാ കോർഡിനേറ്റർ നൽകിയ ശുപാർശ പരിഗണിച്ചാണ് നടപടി. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപേപ്പർ ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത് എന്നതിനാൽ, ഗൾഫിലെ മാറ്റം പരീക്ഷാ നടത്തിപ്പിനെ ബാധിക്കാത്ത രീതിയിൽ ക്രമീകരിക്കും.

സി.ബി.എസ്.ഇ പരീക്ഷകളും മാറ്റി

നേരത്തെ യുദ്ധസാഹചര്യം കണക്കിലെടുത്ത് യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളും ഞായറാഴ്ച മാറ്റിവെച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow