പാര്‍ട്ടിക്ക് 6 ലക്ഷം രൂപ നല്‍കിയാല്‍ ജോലി ഉറപ്പ്; വിഴിഞ്ഞം തുറമുഖത്ത് തൊഴില്‍ തട്ടിപ്പിന് ശ്രമം
ആകെ 30 ഒഴിവുകളിൽ ഇനി നാലെണ്ണമാണ് ഒഴിവുള്ളതെന്നും പ്രാദേശിക പാർട്ടി നേതൃത്വത്തിന് ഇതുമായി ബന്ധമില്ലെന്നും ഉന്നതങ്ങളിൽ നിന്നുമാണ് ഇടപെടൽ നടക്കുന്നത് എന്നുമാണ് തട്ടിപ്പുകാർ സമീപിക്കുന്നവരോട് പറയുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. വ്യാപാര വിനിമയ വെബ് സൈറ്റിൽ പരസ്യം നൽകിയാണ് തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നത്. ഭരണപക്ഷ പാർട്ടികളുടെ പേരിൽ ആണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം നടക്കുന്നത്. 6 ലക്ഷം രൂപ ആണ് ജോലി ലഭിക്കാൻ സംഭാവനയായി തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. തസ്തികകൾ അനുസരിച്ചാണ് റേറ്റ് തീരുമാനിച്ചിരിക്കുന്നത്.
വിഴിഞ്ഞത്തെ പ്രാദേശിക പാർട്ടി നേതാക്കൾക്ക് ഇതിനെ പറ്റി അറിയില്ല എന്നും ഇത് വേറെ ലെവൽ നേതൃത്വത്തിൽ ഉള്ളവരുടെ മേൽനോട്ടത്തിൽ ആണെന്നുമാണ് സംഘം പറയുന്നത്.
പരസ്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സംഘവുമായി ദ വോയിസ് ഓഫ് ഇന്ത്യ ബന്ധപ്പെട്ടു. വളരെ പെട്ടെന്ന് തന്നെ പ്രതികരണവും വന്നു. ഫോൺ നമ്പർ ഉൾപ്പെടെ തുക കൈമാറുന്നത് നേരിട്ടായിരിക്കണമെന്ന നിർദ്ദേശത്തോടെ ആയിരുന്നു മെസ്സേജ്.
എത്രപേർ ഇതിനോടകം ഈ സംഘത്തിൻറെ കെണിയിൽ പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ ലഭ്യമല്ല. ഒട്ടനവധി സമാന സംഭവങ്ങൾ നമ്മുടെ മുന്നിൽ നടന്നാലും അതെല്ലാം മറന്നു ഇത്തരം സംഘങ്ങൾക്ക് വലിയ തുക നൽകി കബളിപ്പിക്കപ്പെടുവാൻ ഒരുങ്ങി ഇരിക്കുന്നവരെയാണ് ഇവർ ലക്ഷ്യം വെക്കുന്നത്. വിഷയത്തിൽ ഉടൻ പോലീസ് ഇടപെടണമെന്ന് ആവശ്യം ഉയരുകയാണ്.
What's Your Reaction?






