സംഗീത സംവിധായകന് മലയാളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം 

ബൾട്ടിയിലെ പാട്ടുകൾ ഒരുക്കിയതിന് സായ് അഭ്യങ്കറിന് ലഭിച്ചത് മലയാള സിനിമയിൽ ഒരു സംഗീത സംവിധായകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ്

Sep 27, 2025 - 19:23
Sep 27, 2025 - 19:23
 0
സംഗീത സംവിധായകന് മലയാളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം 

തന്‍റെ ഗാനങ്ങളിലൂടെ തെന്നിന്ത്യൻ സംഗീതലോകം ഇളക്കിമറിച്ച സംഗീത സംവിധായകനും ഗായകനുമായ സായ് അഭ്യങ്കർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഷെയ്ൻ നിഗം നായകനായ 'ബൾട്ടി' എന്ന ചിത്രത്തിലൂടെയാണ് സായ് മലയാളത്തിലെത്തിയത്. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

ബൾട്ടിയിലെ പാട്ടുകൾ ഒരുക്കിയതിന് സായ് അഭ്യങ്കറിന് ലഭിച്ചത് മലയാള സിനിമയിൽ ഒരു സംഗീത സംവിധായകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ്. ബൾട്ടിയുടെ നിർമാതാവ് സന്തോഷ് ടി. കുരുവിളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 20 വയസുകാരനായ സായ്ക്ക് താൻ രണ്ട് കോടി രൂപയാണ് പ്രതിഫലമായി നൽകിയതെന്ന് അദ്ദേഹം അറിയിച്ചു.

സായ്ക്ക് ഇത്രയും ഉയർന്ന പ്രതിഫലം നൽകാനുള്ള കാരണം അദ്ദേഹത്തിൻ്റെ മ്യൂസിക് വിഡിയോകളാണ് എന്നാണ് സന്തോഷ് ടി. കുരുവിള പറയുന്നത്. സായ് ചെയ്ത മ്യൂസിക് വിഡിയോകൾ വൻ വിജയമായിരുന്നു. അവയ്ക്ക് രണ്ടും മൂന്നും കോടി വ്യൂസ് നേടാൻ സാധിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ സായ്ക്ക് തൻ്റെ സിനിമയിലെ പാട്ടുകളും ഹിറ്റാക്കാൻ കഴിയുമെന്ന് തനിക്ക് തോന്നിയെന്ന് അദ്ദേഹം വ്യക്തമാക്കി. ബൾട്ടിയ്ക്കായി സായ് ഒരുക്കിയ 'ജാലക്കാരി' എന്ന ഗാനത്തിന് ലഭിച്ച മികച്ച സ്വീകാര്യതയും അദ്ദേഹം എടുത്തുപറഞ്ഞു.

ബൾട്ടി, ഷെയ്ൻ നിഗത്തിൻ്റെ 25-ാമത്തെ ചിത്രമാണ്. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പും ആസൂത്രണത്തിലുണ്ട്. ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്റാനി, അൽഫോൺസ് പുത്രൻ, ശെൽവരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow