പ്രവാസികളെ തിരികെയെത്തിക്കാൻ വിമാനങ്ങൾ സജ്ജം; രാജ്യസഭയിൽ പ്രസ്താവനയുമായി എസ്. ജയശങ്കർ

വിഷയത്തിൽ സർക്കാരിന്റെ നയതന്ത്ര നീക്കങ്ങളെക്കുറിച്ചും സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു

Mar 9, 2026 - 13:44
Mar 9, 2026 - 13:44
 0
പ്രവാസികളെ തിരികെയെത്തിക്കാൻ വിമാനങ്ങൾ സജ്ജം; രാജ്യസഭയിൽ പ്രസ്താവനയുമായി എസ്. ജയശങ്കർ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയെ അറിയിച്ചു. സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ സർക്കാരിന്റെ നയതന്ത്ര നീക്കങ്ങളെക്കുറിച്ചും സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. എന്നാൽ പ്രവാസികളുടെ കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഏറെ ആശങ്കാജനകമാണ്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ എത്രയും വേഗം തിരികെയെത്തിക്കാൻ ആവശ്യമായ വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തിൽ വിവിധ രാജ്യങ്ങളുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്.

പ്രവാസികളുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക സുരക്ഷാ കാബിനറ്റ് യോഗം ചേർന്നതായും മന്ത്രി അറിയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സഭയിൽ പ്രതിഷേധിക്കുകയും പിന്നീട് ഇറങ്ങിപ്പോവുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow