തിരുവനന്തപുരത്ത് രാജ്യാന്തര ലോൺ ആപ്പ് തട്ടിപ്പ് സംഘം പിടിയിൽ; 18 ഉത്തരേന്ത്യക്കാർ അറസ്റ്റിൽ

Jul 27, 2026 - 21:04
Jul 27, 2026 - 21:04
 0
തിരുവനന്തപുരത്ത് രാജ്യാന്തര ലോൺ ആപ്പ് തട്ടിപ്പ് സംഘം പിടിയിൽ; 18 ഉത്തരേന്ത്യക്കാർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രാജ്യാന്തര ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. സ്ഥാപനം നടത്തിയിരുന്ന 18 ഉത്തരേന്ത്യക്കാരാണ് പിടിയിലായത്. ഇവരിൽനിന്ന് 50 കമ്പ്യൂട്ടറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും വിദേശികളാണെന്നും പ്രധാനമായും അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ പ്രവർത്തനമെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ ഒരാളെ വിമാനത്താവളത്തിൽ നിന്നാണ് സാഹസികമായി പിടികൂടിയത്.

ലഹരിവസ്തുക്കൾ വിൽക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനായി പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയ്ക്കിടെയാണ് വൻ തട്ടിപ്പ് സംഘം വലയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് കേസിൽ നിർണായകമായത്. രാജ്യന്തര വായ്പാ തട്ടിപ്പ് സംഘങ്ങളുടെ പ്രധാന താവളമായി കേരളവും മാറുന്നുവെന്ന ഗുരുതരമായ വിവരമാണ് ഈ അറസ്റ്റിലൂടെ പുറത്തുവരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow