പയ്യോളിയിൽ ഷിഗെല്ല സ്ഥിരീകരിച്ചു; മൂന്നുവയസ്സുകാരന് രോഗബാധ

Jun 12, 2026 - 20:36
Jun 12, 2026 - 20:59
 0
പയ്യോളിയിൽ ഷിഗെല്ല സ്ഥിരീകരിച്ചു; മൂന്നുവയസ്സുകാരന് രോഗബാധ

കോഴിക്കോട്: പയ്യോളി നഗരസഭയിലെ തച്ചന്‍കുന്നില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. പനിയും മറ്റ് രോഗലക്ഷണങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ പരിശോധനാഫലത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആശുപത്രി വിട്ടതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗലക്ഷണങ്ങളോ രോഗബാധയോ കണ്ടെത്തിയിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണവും നിരീക്ഷണവും നടത്തുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow