കടുപ്പിച്ച് ജയകുമാർ; മനസ്ഥാപമില്ല, കണ്ഠരര് രാജീവരെ തന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിൽ തീരുമാനം എടുക്കേണ്ടിവരും

Feb 6, 2026 - 23:12
Feb 6, 2026 - 23:13
 0
കടുപ്പിച്ച് ജയകുമാർ; മനസ്ഥാപമില്ല, കണ്ഠരര് രാജീവരെ തന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിൽ തീരുമാനം എടുക്കേണ്ടിവരും

പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിൽ തീരുമാനം പിന്നീട് എടുക്കേണ്ടിവരുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ. നിലവിൽ തീരുമാനം എടുത്തിട്ടില്ല, തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും ജയകുമാർ വ്യക്തമാക്കി. അടുത്ത് മകര വിളക്ക് സീസണിൽ ശബരിമലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നും ജയകുമാർ പറഞ്ഞു. സ്വയം സ്പോണ്‍സർമാർ ഇനിവേണ്ടെയെന്നും ബോർഡ് തീരുമാനിച്ചു. ശബരിമലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമല അവതരിപ്പിച്ച ശേഷമായിരുന്നു ദേവസ്വം പ്രസിഡന്‍റിന്‍റെ പ്രതികരണം. ശബരിമല അവലോകന യോഗത്തിലാണ് ജയകുമാർ വിഷൻ ശബരിമല അവതരിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow