സീചെം ട്രോഫി കേരളത്തിന്; ഹിമാചൽപ്രദേശിനെ 48 റൺസിന് തോൽപ്പിച്ച് കിരീടം

Jul 31, 2026 - 14:10
Jul 31, 2026 - 14:10
 0
സീചെം ട്രോഫി കേരളത്തിന്; ഹിമാചൽപ്രദേശിനെ 48 റൺസിന് തോൽപ്പിച്ച് കിരീടം

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം കിരീടം സ്വന്തമാക്കി. ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് കീഴടക്കിയാണ് കേരളം ചാമ്പ്യൻമാരായത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 18.3 ഓവറിൽ 98 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

തകർപ്പൻ ബൗളിങ് പ്രകടനത്തിലൂടെ കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച നിയ നസ്നീൻ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത നിയയുടെ ഓൾറൗണ്ട് മികവാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. കിരൺ നവ്ഗിരെ 34 റൺസും ടി. ഷാനി 30 റൺസും നേടി ടീമിന്റെ സ്കോർ ഉയർത്തി. തുടർന്ന് നജ്ല സി.എം.സി 15 പന്തിൽ 24 റൺസും നിയ നസ്നീൻ വെറും ആറ് പന്തിൽ 15 റൺസും നേടിയതോടെ കേരളം മത്സരക്ഷമമായ സ്കോറിലെത്തി.

ഹിമാചൽപ്രദേശിനായി നീന ചൗധരി നാല് വിക്കറ്റും യമുന വി. റാണ രണ്ട് വിക്കറ്റും വീഴ്ത്തി. എന്നാൽ ബാറ്റിങ്ങിൽ കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് മുന്നിൽ ഹിമാചൽപ്രദേശ് തകർന്നടിയുകയായിരുന്നു. മികച്ച ടീം പ്രകടനത്തോടെ സീചെം ട്രോഫി കേരളം സ്വന്തമാക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow